Hey
"എടാ ...."
"എന്താടോ "
"നീ എന്നെ വിട്ടിട്ടു പോവുമോ ? "
"മനസിലായില്ല "
"സിദ്ധു..."
"എന്തോ "
"നീ എന്റെ മുഖത്തേയ്ക്കു നോക്ക്"
"നോക്കി "
" എടാ എനിക്ക് നിന്നോ ട് എങ്ങനാ പറയണ്ടേ , പറഞ്ഞാ ൽ മനസിലാവുമോ ഒന്നും എനിക്ക് അറിയില്ല...."
"താൻ പറയെടോ "
അത് പറഞ്ഞ കൊണ്ട് അവൻ എന്നെ ഒന്ന് ചേർത്തു പിടിച്ചു. അത് എനിക്ക് വല്ലാത്ത ഒരു ഉറപ്പ് ആയിരുന്നു ധൈര്യം ആയിരുന്നു.
"എടാ എനിക്ക് എന്തൊക്കെയോ സംഭവിക്കുകയാ ....
എന്തൊക്കയോ എവിടെ ഒക്കെയോ പിടിച്ചവെക്കും പോലെ . പേടി ആകുവ,
ആർക്ക് പറഞ്ഞാൽ മനസിലാവും എങ്ങനെ മനസിലാകും എന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ ഒന്ന്
എനിക്ക് അറിയാം .
എന്തോ ശരി അല്ല.”
ഞാൻ ഒന്ന് കിതച്ചു പോയി ഇത്രയും പറയുമ്പോ, അപ്പോഴും അവൻ എന്നെ അത് പോലെ തന്നെ
ചേർത്തു നിർത്തിയിരുന്നു .
"എനിക്ക് എല്ലാം ഉണ്ട് എല്ലാരും ഉണ്ട് നീ ഉണ്ട് വീട്ടുകാർ ഉണ്ട്. ജോലി ഉണ്ട്. പക്ഷെ ഞാൻ എന്തൊക്കയോ ഭയക്കുന്നു. ഒരു ദിവസം എല്ലാരും എന്നെ തനിച്ചാക്കി പോകും, ഞാൻ ഒറ്റക് ആവും. എല്ലാരും എന്നെ
വെറുക്കും അങ്ങനെ
അങ്ങനെ ...
I am lacking something.
I am scared
I am scared of losing people.”
ഇത് പറഞ്ഞു കഴി ഞ്ഞതും ഞാൻ വിതുമ്പിപ്പോയിരുന്നു. ആ പാർക്കിൽ ഞാൻ അവനെ കെട്ടിപ്പിടിച്ച കരയുകയായിരുന്നു.
ഞാൻ കൂടെയുണ്ട് എന്ന് വാക്കുകൾ കൊണ്ട് കൊട്ടാരം കെട്ടാതെ അവന്റെ സാമിപ്യം അത് എന്നോട്
പറയുന്നുണ്ടായിരുന്നു. ഒരു പക്ഷെ അതിനാലാവാം ഇത്രയും ദിവസം എന്റെ മനസ്സിനെ ചുട്ടുപൊ ളിച്ച എന്തൊക്കെയോ ഞാൻ അവന്റെ തോളിൽ മിഴി നീരായി പൊഴിച്ചതും .
പിന്നെ അവിടം നി ശബ്ദമായിരുന്നു. ആ നിശബ്ദത എന്നെ കാർന്നു തിന്നുന്നതായിരുന്നില്ല, നിശബ്ദതയുടെ കുളിർ ഞാൻ അറിയുകയായിരുന്നു അപ്പോൾ...
അപ്പോഴും അവൻ എന്നെ ചേർത്തു നിർത്തിയിട്ടു ഉണ്ടായിരുന്നു.
അങ്ങനെ അവൻ പറഞ്ഞു തുടങ്ങി
" ഇപ്പോ നിനക്കു ആശ്വാസം തോന്നുന്നില്ലേ ?"
ഞാനൊന്ന് മൂളി
"പക്ഷെ ഇത് പോര, നിന്റെ ഉള്ളിന്റെ ഉള്ളിൽ എവിടെയോ എന്തോ ഒരു മുറിവ് ഏറ്റിട്ടുണ്ട്. പക്ഷെ അത് ശ്രദ്ധിച്ചിട്ടില്ല, അവിടെ ഇപ്പോ രക്തം പൊടിയുന്നുണ്ട് അത് കണ്ടെത്തി മരുന്ന് വെക്കണം, ഉണക്കണം ."
അത് പറഞ്ഞു അവൻ ഒന്നുടെ എന്നെ ചേർത്തു പിടിച്ചു.
ഇരു ചുണ്ടിലും ഒരു പ്രതീക്ഷയുടെ കിരണതിളക്കമുണ്ടായിരുന്നു.




Comments
Post a Comment